KeralaLatest News

അവധിയിലുള്ള ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആരോഗ്യമന്ത്രി

തൃശൂര്‍: അവധിയിലുള്ള ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെയാണ് കര്‍ശന നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു

അനധികൃതമായി അവധിയിലിരുന്ന 36 ഡോക്ടര്‍മാരെ പിരിച്ചു വിട്ടതിന് പിന്നാലെയാണ് പുതിയ നടപടി. സര്‍വീസില്‍ നിന്നും അനധികൃതമായി വിട്ടു നില്‍ക്കുന്ന ഡോക്ടര്‍മാരുള്‍പ്പെടെയുളള എല്ലാ വിഭാഗം ജീവനക്കാരും 15.01.2019 ഉച്ചക്ക് മുമ്പായി സര്‍വീസില്‍ പുന:പ്രവേശിക്കേണ്ടതാണ്. അതിനുശേഷവും അനധികൃതാവധിയില്‍ തുടരുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button