കണ്ണൂര്‍: കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് വന്ന തോക്കേന്തിയ നാലംഗ മാവോയ്സ്റ്റ് സംഘം കൊട്ടിയൂര്‍ അമ്പയത്തോട് ടൗണില്‍ പ്രകടനം നടത്തി. ഒരു വനിത അടക്കം നാല് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. വനിതാ മതിലിനെതിരെ ഇവര്‍ പോസ്റ്റര്‍ ഒട്ടിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു. കടയില്‍ നിന്ന് അരിയും സാധനങ്ങളും വാങ്ങി പോസ്റ്ററുകള്‍ പതിപ്പിച്ച ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്.
മലയാളത്തിലാണ് മാവോയ്സ്റ്റ് സംഘം സംസാരിച്ചതായി നാട്ടുകാര്‍ പറയുന്നത്. കടയില്‍ നിന്ന് സാധനം വാങ്ങിയ ശേഷം 1,200 രൂപ കടയുടമയ്ക്ക് സംഘം നല്‍കിയാതായും റിപ്പോര്‍ട്ടുകള്‍.
ബ്രാഹ്മണ്യ ഹിന്ദുത്വത്തെ കുഴിച്ച് മൂടുക, മാവോയിസ്റ്റ് വിപ്ലവ ബദലിനായി പൊരുതുക തുടങ്ങിയവയാണ് പോസ്റ്ററില്‍ ഉളളതായി റിപ്പോര്‍ട്ടുകള്‍. കബനി ദളത്തിന്റെ ബുള്ളറ്റിനായ കാട്ടുതീയുടെ ലഘുലേഖകളാണ് സംഘം വിതരണം ചെയ്തത്.
Post Your Comments