കണ്ണൂര്‍ : വ്യാഴാഴ്ച്ച നറുക്കെടുത്ത കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത് ലോട്ടറി വില്പ്പനക്കാരന്. മണത്തണ ടൗണില്‍ ലോട്ടറി നടന്ന് വില്‍പ്പന നടത്തുന്ന എ.വി വിജയനാണ് വിറ്റഴിക്കാതെ കിടന്ന ടിക്കറ്റില്‍ നിന്നും സമ്മാനം ലഭിച്ചത്.
ടിക്കറ്റ് പേരാവൂരിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ ഏല്‍പ്പിച്ചു. ഇരിട്ടിയിലെ നമശ്രീ ലോട്ടറി ഏജന്‍സിയില്‍ നിന്ന് വാങ്ങിയ ടിക്കറ്റിലാണ് ഒന്നാം സമ്മാനം വിജയനെ തേടിയെത്തിയത്.
Post Your Comments