ബംഗളുരു: കർണ്ണാടക സർക്കാർ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് അവരോടു പറഞ്ഞത് ക്രൂരമായ തമാശയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആറ് ലക്ഷം കോടി രൂപ കാര്‍ഷിക കടമായുള്ള കര്‍ണാടകയില്‍ എഴുതിത്തള്ളിയത് വെറും അറുപത് കോടി രൂപയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് നേരെ കര്‍ണാടക സര്‍ക്കാര്‍ വലിയ ചതിയാണ് കാണിക്കുന്നതെന്ന് മോദി വിമര്‍ശിച്ചു.
കര്‍ണാടകയില്‍ ആകെ 800 കര്‍ഷകര്‍ക്ക് മാത്രമാണ് കടങ്ങള്‍ എഴുതിത്തള്ളിയതെന്നും മോദി പറഞ്ഞു. ഇത്ര വലിയ കാര്‍ഷിക കടം 2009-2010 കാലഘട്ടത്തില്‍ കോണ്‍ഗ്രസിന് എഴുതിത്തള്ളാന്‍ സാധിച്ചിരുന്നില്ലെന്നും ഇപ്പോഴും അവര്‍ക്കതിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും സര്‍ക്കാരുകളെ കോണ്‍ഗ്രസ് ജനങ്ങൾക്ക് ഇതേ വാഗ്ദാനം നൽകി അട്ടിമറിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഫലം അവിടുത്തെ ജനങ്ങള്‍ അനുഭവിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ക്ക് യൂറിയ ലഭിക്കാനായി വലിയ ക്യൂവില്‍ നില്‍ക്കേണ്ട അവസ്ഥയാണെന്ന് മോദി പറഞ്ഞു.
Post Your Comments