
മലപ്പുറം: പാര്‍ലമെന്റില്‍ മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിദേശത്ത് പോയ പി. കെ കുഞ്ഞാലിക്കുട്ടി എംപിക്കെതിരെ ഐഎന്‍എലിന്റെ പ്രതിഷേധം. കുഞ്ഞാലിക്കുട്ടിയുടെ രാജി ആവശ്യപ്പെട്ട് ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയിലെ വസതിയിലേയ്ക്കായിരുന്നു മാര്‍ച്ച്. മുത്തലാഖ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാത്ത കുഞ്ഞാലിക്കുട്ടി രാജി വയ്ക്കണമെന്ന് പ്രതിഷേധക്കാര്‍ ആഴശ്യപ്പെട്ടു. അതേസമയം മാര്‍ച്ച് പോലീസ് തടഞ്ഞു. മുത്തലാഖ് ബില്ലിന്റെ സമയത്ത് കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ എത്തിയിരുന്നില്ല.
അതേസമയം മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതില്‍ മുസ്ലീം ലീഗ് വിശദീകരണം തേടി. പാണക്കാട് തങ്ങളാണ് വിശദീകരണം തേടിയത്. കുഞ്ഞാലിക്കുട്ടി എന്തുകൊണ്ടാണ് ചര്‍ച്ചയില്‍ നിന്നിട്ട് വിട്ടു നി്ന്നതെന്ന് വ്യക്തമാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ലമെന്റില്‍ എത്താതെ വ്യവസായിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത്ത് വിവാദമായതിനെ തുടര്‍ന്നാണ് ലീഗ് വിശദീകരണം തേടിയത്. മുത്തലാഖ് പോലെ സമുദായത്തെ ബാധിക്കുന്ന ചര്‍ച്ചയിന്‍ നിന്നും മാറി നിന്നത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് പാണക്കാട് തങ്ങള്‍ ആവശ്യപ്പെട്ടു.
Post Your Comments