Jobs & VacanciesLatest News

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ തൊഴിലവസരം

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ തൊഴിലവസരം . എയര്‍മാന്‍ ഗ്രൂപ്പ് എക്‌സ് (എജു. ഇന്‍സ്ട്രക്ടര്‍ ട്രേഡ്ഒഴികെ), ഗ്രൂപ്പ് വൈ (നോണ്‍ ടെക്നിക്കല്‍- ഓട്ടോടെക്ക്, ജി.ടി.ഐ., ഐ.എ.എഫ്.പോലീസ്, ഐ.എ.എഫ്. സെക്യൂരിറ്റി, മ്യുസീഷ്യന്‍ ട്രേഡുകള്‍ ഒഴികെ)ട്രേഡുകളിലേക്ക് ഇന്ത്യന്‍ എയര്‍ഫോഴ്സ് അപേക്ഷ ക്ഷണിച്ചു. ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 2ന് ആരംഭിക്കും.

അപേക്ഷാഫീസ്: 250 രൂപ.ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ്/ ഇന്റര്‍നെറ്റ്ബാങ്കിങ് വഴി ഓണ്‍ലൈന്‍ ആയാണ് ഫീസ് അടയ്ക്കേണ്ടത്. ആക്സിസ് ബാങ്ക് ശാഖകള്‍വഴി ചലാന്‍ ആയും ഫീസ് അടയ്ക്കാം. അപേക്ഷിക്കേണ്ട വിധം: www.airmenselection.gov.in എന്ന വെബ്സൈറ്റിലെ നിര്‍ദേശങ്ങള്‍ വായിച്ചുമനസ്സിലാക്കിയശേഷം ജനുവരി 2 മുതല്‍ ഇതേ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി 21.

shortlink

Related Articles

Post Your Comments

Related Articles


Back to top button