സംസ്ഥാന ഭവന നിർമ്മാണ ബോർഡ് വിവിധ സർക്കാർ പദ്ധതികൾ വഴി നടപ്പാക്കിയ ഭവന വായ്പ പലിശ ഇളവോടു കൂടി തീർപ്പാക്കാനുള്ള പദ്ധതി കാസർഗോഡ് ഇന്ന് (ഡിസംബർ 30) ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം റവന്യു ഭവന നിർമ്മാണ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവ്വഹിക്കും. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പി.കരുണാകരൻ എം.പി, കെ.കുഞ്ഞിരാമൻ എം.എൽ.എ, എൻ.രാജഗോപാലൻ എം.എൽ.എ, ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പ്രസാദ്, കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ, ഹൗസിംഗ് കമ്മീഷണർ ബി.അബ്ദുൾ നാസർ, ജില്ലാ കളക്ടർ ഡി.സജിത് ബാബു, ഹൗസിംഗ് ബോർഡ് അംഗം അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എന്നിവർ പങ്കെടുക്കും. ഭവന നിർമ്മാണ ബോർഡിൽ നിന്നും വായ്പയെടുത്ത് കുടിശ്ശിക മൂലം ജപ്തി നടപടികൾ നേരിടുന്ന ഗുണഭോക്താക്കൾക്ക് ആശ്വാസകരമായ നടപടിയാണ് ഭവന വായ്പ തീർപ്പാക്കൽ അദാലത്ത്
Post Your Comments