സ്വന്തമായി ഒരു വീട് എന്നത് ഭൂരിഭാഗം ആളുകളുടെയും സ്വപ്നമാണ്. ഇന്നത്തെ കാലത്ത് പലപ്പോഴും നിശ്ചയിച്ച ബജറ്റിനുള്ളിൽ വീട് പണികൾ പൂർത്തിയാക്കാൻ സാധിക്കാറില്ല. അത്തരത്തിൽ വീട് വയ്ക്കാൻ ആഗ്രഹിക്കുന്ന ഭൂരിഭാഗം ആളുകളുടെയും പ്രധാന ആശ്രയമാണ് വായ്പകൾ. എന്നാൽ, ഭവനമായ വായ്പകളുടെ പലിശ നിരക്കിനെ കുറിച്ച് അറിയുമ്പോൾ പലരുടെയും നെറ്റി ചുളിയാറുണ്ട്. ഇത്തരത്തിൽ ഭവന വായ്പയ്കൾ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉത്സവകാല ഓഫറുകൾ വാഗ്ദാനം ചെയ്തിരിക്കുകയാണ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ഭവന വായ്പകൾക്ക് 65 ബേസിസ് പോയിന്റ് വരെയുളള ഇളവുകളാണ് എസ്ബിഐ ഒരുക്കിയിരിക്കുന്നത്.
വായ്പയെടുക്കുന്ന വ്യക്തിയുടെ ക്രെഡിറ്റ് സ്കോറിനെ അടിസ്ഥാനമാക്കിയാണ് പലിശ ഇളവുകൾ നിശ്ചയിക്കുക. ക്രെഡിറ്റ് സ്കോർ 750 മുതൽ 800 വരെയും, അതിന് മുകളിലുള്ളതുമാണെങ്കിൽ ഭവന വായ്പ പലിശ നിരക്ക് 8.60 ശതമാനമാണ്. ഈ കാറ്റഗറിയിലുള്ളവർക്ക് 55 ബിപിഎസ് വരെ ഇളവ് ലഭിക്കും. അതേസമയം, ക്രെഡിറ്റ് സ്കോർ 700-നും 750-നും ഇടയിലാണെങ്കിൽ ഓഫർ കാലയളവിൽ ഭവന വായ്പകൾക്ക് 0.65 ശതമാനം ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്രെഡിറ്റ് സ്കോറിന് അനുസരിച്ച് പലിശ നിരക്കുകളിൽ മാറ്റങ്ങൾ ഉണ്ടായിരിക്കും. എസ്ബിഐയുടെ ഈ ഉത്സവകാല വായ്പ നിരക്കുകൾ 2023 ഡിസംബർ 31 വരെയുള്ള കാലയളവിൽ മാത്രമാണ് ലഭിക്കുകയുള്ളൂ.
Post Your Comments