KeralaLatest News

വാക്ക് തെറ്റിച്ച് സര്‍ക്കാര്‍: വനിതാ മതിലിന് സര്‍ക്കാര്‍ ആംബുലന്‍സും ഡോക്ടര്‍മാരും

കോഴിക്കോട്: വനിതാ മതിലില്‍ വാക്ക തെറ്റിച്ച് സര്‍ക്കാര്‍. പരിപാടിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്# ഉപയോഗിക്കില്ലെന്ന് വാദിക്കുന്ന സര്‍ക്കാര്‍ വീണ്ടും വിവാദത്തില്‍. വനിതാ മതിലിന് മതിയായ മെഡിക്കല്‍ സാന്നിധ്യം ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ ഡോക്ടര്‍മാരെയും ആംബുലന്‍സുകളും ഉപയോഗിക്കാനുള്ള ഉത്തരവാണ് വിവാദമായിരിക്കുന്നത്. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടേതാണ് ഉത്തരവ്.

കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര- വൈദ്യരങ്ങാടി മുതല്‍ അഴിയൂര്‍ പൂഴിത്തറ വരെ ദേശീയപാതയില്‍ മനുഷ്യമതിലിന് മെഡിക്കല്‍ സഹായം ലഭ്യമാക്കുന്നതിനായി ആംബുലന്‍സ് സഹിതം മെഡിക്കല്‍ ടീമിനെ അയക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. കോഴിക്കോട് ജനറല്‍ ആശുപത്രി, കൊയിലാണ്ടി താലൂക്ക് ആശുപത്രി, വടകര ജനറല്‍ ആശുപത്രി, ഫറോക്ക് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ ആംബുലന്‍സുകള്‍ മെഡിക്കല്‍ ടീമിന് ഉപയോഗിക്കാം. മനുഷ്യമതില്‍ നടക്കുന്ന സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പായി ആശുപത്രി സൂപ്രണ്ടിന് മുന്‍പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് ഉത്തരവ്.

അതേസമയം ധാരാളം ആളുകള്‍ കൂടുന്നിടത്ത് മെഡിക്കല്‍ സംഘവും ആംബുലന്‍സുകളും തയ്യാറാക്കി നിര്‍ത്തുന്നത് സ്വാഭാവിക നടപടിയാണെന്നും അല്ലാതെ ് വനിതാ മതിലിലേയ്ക്ക് ആളെ കൊണ്ടു വരാനല്ല് ആംബുലന്‍സ് ഉപയോഗിക്കുന്നതെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button