അടിമയായി വാങ്ങിയ പെണ്‍കുട്ടിയെ കടുത്ത ചൂടില്‍ കെട്ടിയിട്ട് ദാഹിച്ച് മരിക്കാന്‍ വിട്ട ജര്‍മന്‍ യുവതിക്കും ഭര്‍ത്താവിനും എതിരെ യുദ്ധക്കുറ്റം ചുമത്തി. ഐഎസിന്റെ ഭരണ കാലത്ത് തീവ്രവാദ സംഘത്തിന്റെ ഭാഗമായിരുന്ന യുവതിയും ഭര്‍ത്താവും അടിമയായിട്ടാണ് അഞ്ചുവയസുകാരി പെണ്‍കുട്ടിയെ വാങ്ങിയത്. ജര്‍മന്‍കാരിയായ യുവതി ഐ എസില്‍ ചേരാനാണ് നാടുവിട്ടത്. ഇതിനിടെ രണ്ടുവര്‍ഷം മുന്‍പാണ് മൊസൂളില്‍ നിന്ന് അഞ്ചുവയസുകാരി പെണ്‍കുട്ടിയെ അടിമയായി വാങ്ങിയത്. പെണ്‍കുട്ടിയെ ഒരുദിവസം വീടിനു പുറത്ത് കെട്ടിയിടുകയും ദാഹിച്ചു വലഞ്ഞപ്പോള്‍ വെള്ളം നല്‍കാതെ മരിക്കാന്‍ വിടുകയുമായിരുന്നു. അസുഖബാധിതയായ പെണ്‍കുട്ടിയെ ഭര്‍ത്താവാണ് ചങ്ങലയ്ക്കിട്ടത്. കുറ്റം ചെയ്തത് ഭര്‍ത്താവാണെങ്കിലും ക്രൂരത ചെയ്തപ്പോള്‍ തടയാനായി യുവതി ഒന്നും ചെയ്തില്ലെന്ന് കോടതി വിലയിരുത്തി. ദേശീയ സുരക്ഷ, ഭീകര പ്രവര്‍ത്തനം എന്നീ കുറ്റങ്ങളില്‍ അറസ്റ്റിലായ ഇരുവര്‍ക്കുമെതിരെ യുദ്ധക്കുറ്റം, കൊലക്കുറ്റം, ആയുധം സംബന്ധിച്ച നിയമം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ 2016ല്‍ ഒരിക്കല്‍ തുര്‍ക്കി അധികൃതര്‍ അറസ്റ്റുചെയ്ത യുവതിയെ തെളിവില്ലെന്നും പറഞ്ഞ് വെറുതെ വിടുകയും ജര്‍മനിയിലേക്ക് നാടുകടത്തുകയും ചെയ്തിരുന്നു. ജര്‍മ്മനിയില്‍ കഴിയവേ വീണ്ടും ഐ എസില്‍ ചേരാന്‍ സിറിയയിലേക്ക് പോകാന്‍ തുടങ്ങുമ്പോള്‍ ജൂണില്‍ ജര്‍മ്മന്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments