സ്മിത്ത് സോണിയന്‍ ചാനലിന് വേണ്ടി പല്ലികളുടെ ജീവിതത്തെ കുറിച്ച് ഡോക്യുമെന്ററി ചെയ്യാനെത്തിയ ജൈവ ശാസ്ത്രജ്ഞര്‍ കൂടിയായ നീല്‍ ലോസിന്‍, നാറ്റേ ഡാപ്പിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ചിത്രീകരണത്തിനിടെ റിവര്‍ അനോള്‍സ് എന്ന വര്‍ഗത്തില്‍ പെട്ട പല്ലിയുടെ അസാധാരണ സ്വഭാവം ഇവരുടെ ശ്രദ്ധയില്‍ പെട്ടു. സാധാരണ ഈ വര്‍ഗ്ഗത്തില്‍ പെട്ട പല്ലികള്‍ മരത്തിലാണ് താമസമെങ്കിലും പലപ്പോഴും ഇവ വെള്ളത്തിനടിയിലേക്ക് പോകുന്നതായി കണ്ടു. മാത്രമല്ല ഇവ 15 മിനിറ്റ് നേരം ഇവ വെള്ളത്തിനടിയില്‍ കഴിയുന്നതായും കണ്ടു. തുടര്‍ന്നാണ് ഇവര്‍ വെള്ളത്തിനടിയിലും ക്യാമറ ഘടിപ്പിച്ചത്. ഇങ്ങനെ പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്നാണ് ശരീരത്തിലെ അറയില്‍ ശേഖരിച്ച ഓക്‌സിജന്‍ വഴി ഇവ ശ്വസിക്കുന്നതായി മനസിലാക്കിയത്.
ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം കഴിവുള്ള ഒരു വെര്‍റ്റബ്രേറ്റ് അഥവാ നട്ടെല്ലുള്ള ഇനത്തില്‍ പെട്ട ജീവിയെ കണ്ടെത്തുന്നത്. നേരത്തെ പ്രാണികളുടെ ഗണത്തില്‍പെടുത്താവുന്ന ഡൈവിങ് സ്‌പെല്‍ സ്‌പൈഡര്‍ എന്ന ചിലന്തിയില്‍ മാത്രമാണ് ഇത്തരത്തില്‍ ഓക്‌സിജന്‍ സംഭരിച്ചുവയ്ക്കുന്നതായി കണ്ടെത്തിയിരുന്നത്. വെള്ളത്തിനടിയിലെത്തുന്ന പല്ലിയെ നിരീക്ഷിച്ചപ്പോഴാണ് തലയില്‍ വായു കുമിള പോലെ ഒന്ന് രൂപപ്പെടുന്നതായി കണ്ടെത്തിയത്. ഇതിനനുസരിച്ച് അവയുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാകുന്നു. ഇതോടെയാണ് സൂക്ഷിച്ചുവെച്ച ഓക്‌സിജന്‍ ഇവ ശ്വസിക്കുന്നതായി മനസിലാക്കിയത്. ടൊറന്റോ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ റിവര്‍ അനോള്‍സ് വര്‍ഗ്ഗത്തില്‍ പെട്ട പല്ലിയുടെ ഈ കഴിവിനെ കുറിച്ച് കൂടുതല്‍ പഠനം നടത്തിവരികയാണ്.
Post Your Comments