മുംബൈ: മുംബൈയിൽ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിൽ വന്‍ തീപിടിത്തം. ആറു ദിവസത്തിനിടെ മുംബൈയിൽ ഇത് അഞ്ചാമത്തെ അഗ്നിബാധയാണ് ഉണ്ടായിരിക്കുന്നത്. കമല മില്‍സിലെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണു തീപിടിത്തമുണ്ടായത്. നാലു ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയതാണ്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
കഴിഞ്ഞ ആറു ദിവസത്തിനിടെ മുംബൈയിലുണ്ടാകുന്ന അഞ്ചാമത് വന്‍ അഗ്നിബാധയാണ് ഇത്. ഞായറാഴ്ച രാവിലെ ഖറില്‍ ഒരു ബ്യൂട്ടി പാര്‍ലറിലും വൈകിട്ട് കണ്ഡിവലിയിലെ ഒരു തുണി ഫാക്ടറിയിലും തീപിടിത്തമുണ്ടായി. തുണി ഫാക്ടറിയിലെ തീപിടിത്തത്തില്‍ നാലു പേര് മരിച്ചു. രണ്ടു ദിവസത്തിനുശേഷം കമല മില്‍സിലുണ്ടായ തീപിടിത്തത്തില്‍ 14 പേര് മരിച്ചു.
Post Your Comments