വയനാട് : വീടിന്റെ ടെറസ് വിട്ടുനൽകുന്നവർക്ക് വൈദ്യുതി സൗജന്യമായി നൽകുന്നു.
വൈദ്യുതി ഉപഭോഗം വർധിക്കുമ്പോഴും അതിന് അനുസരിച്ചുള്ള ഉൽപാദനം ഉണ്ടാകുന്നില്ല.ഇതിനു പരിഹാരമായാണ് സോളർ പ്ലാന്റുകൾ വ്യാപകമായി സ്ഥാപിക്കുക എന്ന ‘സൗര ‘പദ്ധതി വൈദ്യുതി വകുപ്പ് നടപ്പാക്കുന്നത്.
വീടിന്റെയും കെട്ടിടങ്ങളുടെയും മേൽക്കൂരകൾ നൽകാൻ തയാറാണെങ്കിൽ സോളർ പ്ലാന്റ് വൈദ്യുതി വകുപ്പ് സ്ഥാപിച്ച് നൽകുന്നതാണ് പദ്ധതി. ഇതിൽ നിന്ന് സൗജന്യ വൈദ്യുതിയും നൽകും. ആഗോളതാപനം കുറച്ച് ഊർജ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വൈദ്യുതി വകുപ്പ് നടപ്പാക്കുന്ന ‘സൗര’ പദ്ധതിയിലാണ് ഈ ഓഫർ. പദ്ധതിയിലൂടെ 30 മെഗാ വാട്ട് പുരപുറ പ്ലാന്റുകൾ സ്ഥാപിക്കാനാണ് വയനാട് ജില്ലയിൽ ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്.
Post Your Comments