KeralaLatest News

കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് ഇ ടി മുഹമ്മദ് ബഷീർ

തിരുവനന്തപുരം: മുത്തലാഖ് ചര്‍ച്ചയിൽ പങ്കെടുത്തില്ലെന്ന വിമര്‍ശനത്തിനിടെ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് ഇ ടി മുഹമ്മദ് ബഷീർ. ചർച്ചയിൽ എത്താനാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചിരുന്നതായി ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതിൽ അസാധാരണമായി ഒന്നുമില്ലെന്നും, അദ്ദേഹവുമായി സംസാരിച്ച ശേഷമാണ് താൻ പാർലമെൻറിൽ പ്രസംഗിച്ചതെന്നും മുഹമ്മദ് ബഷീർ
പറഞ്ഞു.

ഏറെ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ രണ്ടാം തവണയും മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസാക്കുകയായിരുന്നു. മുത്തലാഖ് വിഷയത്തിൽ മുസ്ലീം ലീഗ് നിലപാടിലെ മൂർച്ച കുറഞ്ഞിട്ടില്ലെന്നും ഇ ടി വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടാക്കിയവർക്ക് സദുദ്ദേശമല്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button