അഗസ്ത വെസ്റ്റ്ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ കേസില്‍ അറസ്റ്റിലായ ക്രിസ്റ്റ്യന്‍ മിഷേല്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി പട്യാലകോടതിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഭിഭാഷകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇറ്റാലിയന്‍ സ്ത്രീയുടെ മകന്‍ പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ചാണ് മിഷേല്‍േ സംസാരിച്ചതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി. മിഷേല്‍ മറ്റുള്ളവരുമായി നടത്തിയ ആശയവിനിമയത്തിനിടെ ആര്‍ എന്ന് പരാമര്‍ശിക്കപ്പെട്ട വിഐപി ആരാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചുവരികയാണ്.
മിഷേലിനെ 9 ദിവസം കൂടി കസ്റ്റഡിയില്‍ കിട്ടണമെന്ന് എന്‍ഫോഴ്സ് ഡയറക്ടറേറ്റ് കോടതിയോട് ആവശ്യപ്പെട്ടെങ്കിലും ഏഴ് ദിവവസം മാത്രമേ കോടതി അനുവദിച്ചുള്ളു. 3600 കോടി രൂപയുടെ സാമ്പത്തിക ഇടപാടില്‍ ആരോപണവിധേയനായ 3 മധ്യസ്ഥന്മാരില്‍ ഒരാളാണ് 54 കാരനായ ക്രിസ്ത്യന്‍ മിഷേല്‍. അഗസ്ത വെസ്റ്റ്ലാന്‍ഡിന്റെ മാതൃകമ്പനിയായ ഫിന്‍മെക്കാനിക്കയുടെ അധികൃതര്‍ ഇന്ത്യയില്‍ നിന്ന് വി.വി.ഐപി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കാന്‍ ക്രിസ്ത്യന്‍ മിഷേലിനെ ഇടനിലക്കാരനാക്കിയെന്നാണ് കണ്ടെത്തല്‍. ഇടപാടില്‍ രാഷ്ട്രീയക്കാര്‍ക്ക് വന്‍തുക കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. മന്‍മോഹന്‍സിംഗിനെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോഴായിരുന്നു ഇടപാട്.
കോണ്‍ഗ്രസ് നേതാക്കളുമായും വ്യോമസേനാ ഉദ്യോഗസ്ഥരുമായും മിഷല്‍ ബന്ധപ്പെട്ടതായും കരാറിനായി 225 കോടി രൂപ കൈകൂലി കൈപറ്റിയതായും എന്‍ ഫോഴ്സ്മെന്റ് ഡരക്ടറേറ്റ് 2016 ല്‍ വിചാരണ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്. ദുബൈയില്‍ കസ്റ്റഡിയിലുണ്ടായിരുന്ന മിഷേലിനെ ഇന്ത്യക്ക് കൈമാറാന്‍ കഴിഞ്ഞ മാസം 19 ന് യു. എ. ഇ നീതിന്യായ മന്ത്രാലയം ഉത്തരവിട്ടിരുന്നു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് മിഷേലിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട് യു.എ.ഇ അധികൃതരുമായി ചര്‍ച്ച നടത്തുകയും ചെയ്തതോടെയാണ് ഇയാളെ ഇന്ത്യയിലെത്തിക്കാനായത്.
Post Your Comments