KeralaLatest News

ട്രായ് പരിഷ്‌കാരങ്ങളില്‍ അതൃപ്തിയറിയിച്ച് കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍

കൊച്ചി: കേബിള്‍ ടിവി മേഖലയില്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി ട്രായ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍. താരിഫ് ഓര്‍ഡര്‍ നടപ്പിലാക്കുന്നതിലൂടെ കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടി വരുമെന്ന് ഇവര്‍ പറയുന്നു. ഇഷ്ടമുള്ള ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ വരിക്കാര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുമെങ്കിലും പേചാനലുകള്‍ കാണാന്‍ നിലവിലെ തുകയുടെ ഇരട്ടി നല്‍കിയാലും സാധിക്കില്ല. ഇന്ന് 60 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പേചാനലുകള്‍ക്ക് 600 രൂപ നല്‍കേണ്ടിവരും. ഇവര്‍ പറയുന്നു. ടെക്നീഷ്യന്‍മാരുടെ ശമ്പളം, ഏജന്റുമാരുടെ കമീഷന്‍, പോസ്റ്റുകളുടെ വാടക, മറ്റു ചാര്‍ജുകളെല്ലാംകൂടി 130 രൂപ നിരക്കില്‍ വരിക്കാര്‍ക്ക് നല്‍കാന്‍ ബുദ്ധിമുട്ടാണെന്നും. ഇത് 200 രൂപയാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പരിഷ്‌കരണത്തിനോട് സംഘടന എതിരല്ലെങ്കിലും ട്രായ് നിശ്ചയിച്ചിട്ടുള്ള ബേസിക് റേറ്റ് ചിലവുകളുടെ അടിസ്ഥാനത്തില്‍ പരിഷ്‌കരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button