
ശ്രീനഗര്‍ : ജമ്മു കാശ്മീരില്‍ സംഘര്‍ഷം ഒഴിയുന്നില്ല. ഇന്ന് പുലര്‍ച്ചെയും സ്ഫോടനമുണ്ടായി. ജമ്മു കാശ്മീരിലെ ബസ് സ്റ്റാന്റിലായിരുന്നു സ്ഫോടനം. എന്നാല്‍ സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുല്‍വാമയില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടായത്. സൈന്യം മേഖലയില്‍ തെരച്ചില്‍ ശക്തമാക്കി.
Post Your Comments