മുംബൈ : ഉപഭോക്താക്കളെ നിരാശയിലാക്കി സൗജന്യ ഇന്‍കമിംഗ് കോളുകള്‍ എയര്‍ടെല്‍ നിര്‍ത്തലാക്കി. ടെലികോം മേഖലയിലെ പുതിയ ട്രെന്റിനനുസരിച്ച് പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് സ്വകാര്യ ടെലികോം കമ്പനി എയര്‍ടെല്‍ സൗജന്യ ഇന്‍കമിങ് കോളുകള്‍ നിര്‍ത്തലാക്കുന്നത്. ആവറേജ് റെവന്യു പെര്‍ യൂസര്‍ (എആര്‍പിയു) ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് സൗജന്യ ഇന്‍കമിങ് കോള്‍ സേവനം എയര്‍ടെല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
പുതുതായി അവതരിപ്പിക്കുന്ന ‘മിനിമം ബാലന്‍സ് പ്ലാന്‍’ നിലവില്‍ വരുന്നതോടെ എയര്‍ടെലിന് അതിന്റെ 70 മില്യന്‍ വരെ സബ്സ്‌ക്രൈബേഴ്സിനെ നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ട്. ഇന്‍കമിങ് കോളുകള്‍ക്ക് മാത്രമായി കണക്ഷന്‍ എടുത്ത്, പുതിയ റീചാര്‍ജ് പ്ലാനുകള്‍ ഒന്നും തന്നെ ഉപയോഗിക്കാതിരിക്കുന്ന സബ്സ്‌ക്രൈബേഴ്സിനെ ലക്ഷ്യം വെച്ചാണ് എയര്‍ടെലിന്റെ നീക്കം. എന്നാല്‍, ഈ ടെലികോം ഭീമന്റെ തുഗ്ലക്ക് പരിഷ്‌കാരം 50 മുതല്‍ 70 മില്യന്‍ വരെയുള്ള അതിന്റെ ഉപഭോക്താക്കളെ നഷ്ടപ്പെടുത്തുന്നതിലേക്ക് വഴിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments