സൂര്യപ്രകാശത്തിനു നേരെ ചായുന്ന വൃക്ഷച്ചില്ല പോലെയാണ് പെൺമനസ്സ്. തനിക്കു സ്നേഹവും സുരക്ഷിതത്വവും ആവോളം പകർന്നു തരുവാൻ സാധിക്കുന്ന പുരുഷനിലേക്ക് അവളുടെ മനസ്സും, ഹൃദയവും മെല്ലെ മെല്ലെ ചായും. ചില സ്ത്രീകൾ പുരുഷന്മാരെ സ്നേഹിക്കുന്നത് ശാരീരികമായ ഘടകങ്ങൾ നോക്കിയാകാം എന്നാൽ മറ്റു ചിലര്‍ക്ക് ഉയരമാകാം പ്രധാനം, ചിലര്‍ക്ക് ചിരിയാകാം അല്ലെങ്കില്‍ കണ്ണുകളാകാം… അങ്ങനെയെന്തുമാകാം.
രസകരമായ ഒരു പഠനത്തിലൂടെ ഈ വിഷയത്തില്‍ ഒരു നിഗമനത്തിലെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. ഏതാണ്ട് 600ഓളം സ്ത്രീകളെ പങ്കെടുപ്പിച്ചായിരുന്നു പഠനം. ഇവര്‍ക്ക് ഒരു കൂട്ടം പുരുഷന്മാരുടെ മുഖം കാണാന്‍ നല്കി. തുടര്‍ന്ന് എല്ലാവര്ക്കും ഒരുപോലെ ചില ചോദ്യങ്ങള്‍ നല്കി. പങ്കാളി, കാമുകന്… ഇങ്ങനെ ഓരോ കാഴ്ചയിലും ഓരോരുത്തരെ തെരഞ്ഞെടുക്കണം.
ഒരുപാട് സ്ത്രീകള്‍ ഒരേപോലെ തെരഞ്ഞെടുത്ത പുരുഷന്റെ മുഖം പഠനസംഘം കണ്ടെത്തി. കൗതുകമെന്തെന്നാല്‍ അത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ഒരു ‘പുരുഷമുഖ’മായിരുന്നു. എങ്കിലും ഇതുപയോഗിച്ച് സ്ത്രീകളെ ആകര്‍ഷിച്ച ആ പൊതു ശാരീരിക ഘടകമെന്തെന്ന് സംഘം കണ്ടെത്തി.
ചതുരാകൃതി പോലെ തോന്നിക്കുന്ന ഭംഗിയുള്ള കീഴ്ത്താടിയുടെ ഭാഗമാണത്രേ അത്രയും സ്ത്രീകളെ അയാളിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണമായത്. എന്നാല്‍ ഇത് വളരെ കൃത്യമായ ഒരു നിഗമനമാണെന്ന് പഠനസംഘം അവകാശപ്പെടുന്നില്ല.
Post Your Comments