ആലപ്പുഴ : വനിതാ മതിലിന്റെ പേരിൽ പ്രളയ ബാധിതർക്ക് വായ്പാ നിഷേധം. സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെയാണ് ബാങ്കിൽ നിന്ന് വായ്പ നിഷേധിച്ചതെന്ന് കുട്ടനാട്ടിലെ കുടുംബ ശ്രീ അംഗങ്ങൾ പറയുന്നു. തിങ്കളാഴ്ച്ച അപേക്ഷ നൽകിയില്ലെങ്കിൽ വായ്പ നഷ്ടമാകുമെന്നും ഇവർ പറഞ്ഞു. ഇതോടെ കുട്ടനാട്ടിലെ പല കുടുംബങ്ങളും ദുരിതത്തിലായി.
എന്നാൽ ഈ ആരോപണം നിഷേധിച്ചിരിക്കുകയാണ് സിഡിഎസ് ചെയർപേഴ്സൺ.അതേസമയം വനിതാ മതിലിന്റെ പേരില്‍ നടന്ന പണപ്പിരിവിനെതിരെ പാലക്കാട്ട് കൂടുതല്‍ പരാതികള്‍ എത്തിയിരിക്കുകയാണ്. ഒറ്റപ്പാലത്തും എലപ്പുളളിയിലും കൂപ്പണ്‍ നല്‍കാതെ ലക്ഷങ്ങളാണ് പിരിച്ചത്.
ഇത്തരം പണപ്പിരിവിനെക്കുറിച്ച് സഹകരണമന്ത്രി കടകംപളളി സുരേന്ദ്രന് അന്വേഷണം പ്രഖ്യാപിച്ചതോടെ പാലക്കാട് സഹകരണ ജോയിന്റ് റജിസ്ട്രാര്‍ക്ക് മുന്നില്‍ കൂടുതല്‍ പരാതികള്‍ എത്തിക്കാതിരിക്കാനാണ് നീക്കം.
Post Your Comments