Latest NewsKerala

കാഴ്ച്ചയുടെ വസന്തം ഒരുക്കാന്‍ വസന്തോത്സവം 2019 ഫെസ്റ്റിവല്‍ ഓഫീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാഴ്ച്ചയുടെ വസന്തം ഒരുക്കാന്‍ വസന്തോത്സവം 2019 ഫെസ്റ്റിവല്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. പ്രകൃതിയെയും വര്‍ണ്ണമുള്ള കാഴ്ചകളെയും സ്‌നേഹിക്കുന്ന കേരളീയര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കണ്ണിന് വിരുന്നൊരുക്കികൊണ്ട് ജനുവരി 11നാണ് വസന്തോത്സവം 2019 ആരംഭിക്കുന്നത്. ജനുവരി 20 വസന്തോത്സവത്തിന് തിരശീല വീഴും. തിരുവനന്തപുരം കനകക്കുന്നിലാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ വസന്തോത്സവം 2019′ സംഘടിപ്പിക്കുന്നത്.

വൈവിധ്യമാര്‍ന്ന പുഷ്പമേളയോടൊപ്പം കാര്‍ഷികോത്പന്നങ്ങളുടെ പ്രദര്‍ശനവിപണനമേളയും ഔഷധഅപൂര്‍വ സസ്യങ്ങളുടെ പ്രദര്‍ശനവും ഉണ്ടാകും. കൂടാതെ ആദിവാസി ജീവിതത്തിന്റെ നേര്‍ക്കാഴ്ച, ഭക്ഷ്യമേള, കലാപരിപാടികള്‍ എന്നിവ മേളയുടെ ഭാഗമായിരിക്കും. കനകക്കുന്ന് കൊട്ടാരവും പരിസരവും, നിശാഗന്ധി, സൂര്യകാന്തി എന്നീ വേദികളിലാവും വസന്തോത്സവം അരങ്ങേറുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button