സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വസന്തോത്സവം പുഷ്പമേള 2019 ഡിസംബര്‍ 21 മുതല്‍ 2020 ജനുവരി 3 വരെ നടക്കും. ഈ വര്‍ഷത്തെ പുഷ്പമേള കൂടുതല്‍ കാഴ്ച്ചക്കാരെ ആകര്‍ഷിക്കുന്ന രീതില്‍ കൂടുതല്‍ പുതുമയോടെ നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടൂറിസം വകുപ്പിനെ കൂടാതെ വനം വകുപ്പ്, കൃഷി വകുപ്പ് തുടങ്ങി മറ്റു വകുപ്പുകളും ഏജന്‍സികളും സ്വകാര്യ സ്ഥാപനങ്ങളും പ്രദർശന സ്റ്റാളുകളുമായി വസന്തോത്സവത്തിൽ പങ്ക് ചേരും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേളയും കുട്ടികൾക്ക് വിനോദത്തിനായുള്ള പാർക്കും ഉണ്ടായിരിക്കുന്നതാണ്. പുഷ്പങ്ങളുമായി ബന്ധപ്പെട്ട വിവിധ സ്റ്റാളുകള്‍, ട്രേഡ് ഫെയര്‍ എന്നിവ ഇത്തവണയും മേളയുടെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ നഴ്സറികളെയും സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച് നടത്തുന്ന വസന്തോത്സവത്തിന്റെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിട്ടില്ല. വസന്തോത്സവത്തിന്റെ അവസാന ദിവസം ലോകകേരളസഭ സമാപനത്തോടനുബന്ധിച്ചുള്ള കലാപരിപാടികളും കനകക്കുന്നിൽ ഉണ്ടായിരിക്കുന്നതാണ്.
Read also: ഗേറ്റ് വേ ഓഫ് മുസിരിസ്’: അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ഇനി മുനയ്ക്കൽ ബീച്ചും
ഒരു പുതിയ ടൂറിസം ഉത്പന്നമായാണ് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദ്ദേശാനുസരുണം വസന്തോത്സവം സംഘടിപ്പിച്ചു തുടങ്ങിയത്. തുടക്കം മുതൽ വൻ ജനസ്വീകാര്യത നേടിയ വസന്തോത്സവം സംസ്ഥാന സര്‍ക്കാരിന് പണച്ചെലവില്ലാതെ സംഘടിപ്പിച്ച മേളയെന്ന രീതിയില്‍ പ്രശംസ പിടിച്ചുപറ്റിയതാണ്. സ്പോണ്‍സര്‍ഷിപ്പും ടിക്കറ്റ് വില്‍പ്പനയും വഴിയാണ് വസന്തോത്സവം സംഘടിപ്പിക്കുന്നതിന് പണം കണ്ടെത്തുന്നത്. വസന്തോസത്സവത്തിന്റെ മൂന്നാമത് എഡിഷനാണ് ഇത്തവണ നടക്കുന്നത്. ആദ്യ എഡിഷനിൽ ഒന്നര ലക്ഷത്തോളം സന്ദർശകരും രണ്ടാം എഡിഷനിൽ രണ്ട് ലക്ഷത്തിലധികം സന്ദർശകരും വസന്തോത്സവം ആസ്വദിക്കാൻ എത്തിയിരുന്നു.
Post Your Comments