NewsIndia

ലാല്‍ബാഗില്‍ പുഷ്പങ്ങളുടെ വസന്തോത്സവം; സന്ദര്‍ശകരുടെ വന്‍തിരക്ക്

ബെംഗളൂരു: പുഷ്പങ്ങളുടെ വൈവിധ്യം ആസ്വദിക്കാന്‍ ലാല്‍ബാഗിലേക്ക് സന്ദര്‍ശക പ്രവാഹം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പുഷ്പമേളയുടെ മുഖ്യ ആകര്‍ഷണമാണ് പുഷ്പങ്ങള്‍കൊണ്ട് നിര്‍മിച്ച ഗാന്ധിയും സബര്‍മതി ആശ്രമവും. 12 അടി ഉയരമുള്ള ധ്യാനത്തിലിരിക്കുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ, ആറടി ഉയരമുള്ള ഫൈബര്‍ ഗ്ലാസ് പ്രതിമ, സബര്‍മതി ആശ്രമം തുടങ്ങിയവ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. 209-ാമത് ലാല്‍ബാഗ് പുഷ്പമേളയാണ് ഇത്. ഗാന്ധിജിയുടെ 150-ാം ജയന്തി ആഘോഷത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തെ മുഖ്യപ്രമേയമാക്കിയത്.

കര്‍ണാടക ചിത്രകലാ പരിഷത്ത് പ്രിന്‍സിപ്പല്‍ ജിതേന്ദ്ര ഭാവ്നിയാണ് ആറടി ഉയരമുള്ള ഫൈബര്‍ഗ്ലാസ് പ്രതിമ നിര്‍മിച്ചത്. 20 തൊഴിലാളികള്‍ 15 ദിവസം കൊണ്ടാണ് ആശ്രമം നിര്‍മിച്ചത്. 2.4 ലക്ഷം റെഡ് റോസ് പൂക്കള്‍, 3.2 ലക്ഷം ജമന്തിപ്പൂക്കള്‍, 80,000 ഓറഞ്ച് റോസ് എന്നിവ ഉപയോഗിച്ചാണ് ആശ്രമം അലങ്കരിച്ചിരിക്കുന്നത്. ഡാര്‍ജിലിങ് സിംബിഡിയം പൂക്കള്‍ ആദ്യമായി ലാല്‍ബാഗ് പുഷ്പമേളയില്‍ ആസ്വദിക്കാമെന്ന പ്രത്യേകതയുമുണ്ട്. ലാല്‍ബാഗിനുള്ളിലുള്ള തടാകത്തിലെ കൃത്രിമ വെള്ളച്ചാട്ടവും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം. പുഷ്പമേള തീരുന്നതുവരെ എല്ലാ ദിവസവും പത്തുതവണ വെള്ളമൊഴുക്കും.

വായിക്കുക: എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷ ഇനി മലയാളത്തിലും!
എല്ലാവര്‍ഷവും സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനത്തിനുമാണ് ലാല്‍ബാഗില്‍ പുഷ്പമേള സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ പുഷ്പമേള ആസ്വദിക്കാന്‍ എത്താറുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച തുടങ്ങിയ മേള റിപ്പബ്ലിക്ദിനം കഴിയുന്നതു വരെയുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button