തിരുവനന്തപുരം: നമ്മളെല്ലാവരും ഒരുക്കലെങ്കിലും അനുഭവിച്ചിട്ടുള്ള ഒരവസ്ഥയാണ് ഉറക്കമില്ലായ്മ. ഉറക്കം കിട്ടുന്നതിനായി ഡോക്ടറെ കാണുകയും മരുന്നു കഴിക്കുകയുമൊക്കെ ചെയ്യുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ ഇതിന് ചെട്ികളഇലൂടെ പരിഹാരം കാണാനാകും എന്നത് പലര്‍ക്കും അറിയില്ല. കനകക്കുന്നിലെ വസന്തോത്സവത്തിലാണ് ഇത്തരത്തിലുള്ള കുറേ ചെടികള്‍ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കും എത്തിയിരിക്കുന്നത്്.
ഗോള്‍ഡന്‍ മണി പ്ലാന്റ്, പീസ് ലില്ലി, ചൈനീസ് എവര്‍ഗ്രീന്‍ പ്ലാന്റ്, കാസ്റ്റ് അയണ്‍ പ്ലാന്റ് തുടങ്ങിയവയാണു നല്ല ഉറക്കം തരുന്ന ചെടികള്‍. അതേസമയം ഇതൊന്നും ഒരു ദിവസം ആരോ പറഞ്ഞതൊന്നുമല്ല കേട്ടോ!. പല അന്താരാഷ്ട്ര പഠനങ്ങളുടെയുടെയും അടിസ്ഥാനത്തിലാണ് ഈ ചെടികള്‍ സുഖകരമായ ഉറക്കം പ്രദാനം ചെയ്യുമെന്നു കണ്ടെത്തിയത്.
ഇവ കിടപ്പുമുറിയില്‍ വച്ചാല്‍ മുറിക്കുള്ളിലെ അന്തരീക്ഷം ഏറെ ശുദ്ധവും ശാന്തവുമാകും. കൂടാതെ മനസിലെ സമ്മര്‍ദമെല്ലാം അകറ്റി കൂടുതല്‍ ഉറക്കംന നല്‍കുകയും ചെയ്യുന്നു. കറ്റാര്‍വാഴ, ബിഗോണിയ, ഓര്‍ക്കിഡ് തുടങ്ങിയ ചെടികളാണു കുറിമുറിയില്‍ വയ്ക്കാവുന്നത്. കുളിമുറിയിലെ കുറഞ്ഞ പ്രകാശത്തിലും വളരുകയും വായുവിലെ ജലാംശം പിടിച്ചെടുത്ത് ശുദ്ധവായു പുറത്തേക്കു വിടുകയും ചെയ്യും ഈ ചെടികള്‍. അതേസമയം ഇവ കൂടാതെ കുഞ്ഞുങ്ങള്‍ക്കും ഓമന മൃഗങ്ങള്‍ക്കും അപകടകരമല്ലാത്ത ഇനം ചെടികളും ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുന്ന ചെടികളും വസന്തോത്സവത്തിലുണ്ട്.
Post Your Comments