ഇടുക്കി : കാഴ്ച്ചയുടെ വര്‍ണ്ണവസന്തം സന്ദര്‍ശകര്‍ക്ക് സമ്മാനിച്ച് മൂന്നാര്‍ പുഷ്പമേള തുടരുന്നു. വിദേശത്തുനിന്നും എത്തിച്ച പൂച്ചെടികളുള്‍പ്പെടെ 200 ഓളം ഇനങ്ങളിലുള്ള പുഷ്പങ്ങളുടെ വന്‍ശേഖരമാണ് മേള മൈതാനിയിലുള്ളത്.
മേള മൈതാനിയില്‍ ക്രമീകരിച്ചിട്ടുള്ള അലങ്കാരദീപങ്ങളും കുട്ടികള്‍ക്കിഷ്ടപ്പെടുന്ന വിധത്തില്‍ മൃഗങ്ങളുടെ പ്രതിമകളും ഏവരെയും ആകര്‍ഷിക്കുന്നു. കേരള ഹൈഡല്‍ ടൂറിസവും തേക്കടി മണ്ണാറത്തറ ഗാര്‍ഡനും സംയുക്തമായാണ് പുഷ്പമേള സംഘടിപ്പിച്ചിരിക്കുന്നത്. പൂക്കളുടെ വശ്യഭംഗി കാണാന്‍ വൈകുന്നേരങ്ങളില്‍ സന്ദര്‍ശകരുടെ നല്ല തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
പതിവിലും കൂടുതല്‍ തണുപ്പുള്ള കാലാവസ്ഥയും മൂന്നാറിലേക്ക് സഞ്ചാരികളെ ഈ സമയം ആകര്‍ഷിക്കുന്നു. കുട്ടികള്‍ക്ക് വിനോദത്തിനായി നിരവധി സൗകര്യങ്ങളുമുണ്ട്. കൂടാതെ 25 രാജ്യങ്ങളില്‍നിന്നുള്ള അലങ്കാര മത്സ്യങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. 100 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വിലയുള്ള മത്സ്യങ്ങള്‍ അക്വാ ഷോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍നിന്നും കൊണ്ടുവന്ന ഒന്നര അടിയോളം നീളമുള്ള സെനഗല്‍ മത്സ്യം സന്ദര്‍ശകരില്‍ കൗതുകമുണര്‍ത്തുന്നു.
Post Your Comments