അടൂര്‍: വനിതാമതിലില്‍ ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് വ്യക്തമാക്കി ബാലസംഘം. വനിതാ മതില്‍ വിജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ അടൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു. അതേസമയം വനിത മതിലിലെ പണപ്പിരിവ് നിര്‍ബന്ധിത പണപ്പിരിവെന്ന ആക്ഷേപത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നിര്‍ബന്ധിച്ച് പണം വാങ്ങിയെന്ന് പറയാന്‍ ഒരു പ്രദേശിക കോണ്‍ഗ്രസ് നേതാവ് സ്ത്രീകളെ നിര്‍ബന്ധിച്ചെന്ന് സിപിഎം ഇന്നലെ ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കടകംപള്ളിയുടെ ആരോപണം.
Post Your Comments