തിരുവനന്തപുരം : രൂപികരണത്തിന് മുന്നേ തന്നെ വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്ന നവോത്ഥാന മൂല്യ സംരക്ഷണ സമിതി വിപുലീകരിച്ചു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ തുടര്‍ന്ന് സ്ത്രീ ശാക്തീകരണവും നവോത്ഥാനവും ലക്ഷ്യം വെച്ചാണ് സംസ്ഥാന സര്‍ക്കാര്‍ നവോത്ഥാനമൂല്യ സംരക്ഷണ സമിതി രൂപികരിച്ചത്. വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനായും പുന്നല ശ്രീകുമാര്‍ കണ്‍വീനറായും രൂപീകരിച്ച സമിതിയുടെ നേതൃത്വത്തിലാണ് വനിതാ മതില്‍ അടക്കമുള്ള പരിപാടികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയത്.
എന്നാല്‍ ഹിന്ദു സമുദായത്തിലെ മാത്രം ജാതി നേതാക്കളെ വിളിച്ച് വരുത്തിയാണ് സമിതി രൂപികരിച്ചതെന്ന ആക്ഷേപം തുടക്കത്തിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയിരുന്നു. വനിതാ മതിലിനെ വര്‍ഗ്ഗീയ മതിലെന്ന് യൂഡിഎഫ് ആക്ഷേപിച്ചതിന് പിന്നിലും ഈ കാര്യമായിരുന്നു. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്ക് മറുപടിയായി മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ സംഘടനകളെക്കൂടി ഉള്‍പ്പെടുത്തി നവോത്ഥാനമൂല്യ സംരക്ഷണ സമിതി വിപുലീകരിച്ചു.
വിപുലീകരിച്ച സമിതിയുടെ ആദ്യ യോഗം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന് ഫെബ്രുവരിയില്‍ ജില്ലാ കമ്മിറ്റികള്‍ രൂപീകരിക്കാനും മാര്‍ച്ചില്‍ ജില്ലാതലത്തില്‍ വിപുലമായ ബഹുജനസംഗമങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
യോഗത്തില്‍ സമിതി ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനായിരുന്നു. കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബിഷപ്പ് ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, റൈറ്റ് റവ. ധര്‍മ്മരാജ് റസാലം, ഫാ. യുജീന്‍ പെരേര, കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, അഡ്വ. സി.കെ. വിദ്യാസാഗര്‍, അഡ്വ. കെ. ശാന്തകുമാരി, ഷാജി ജോര്‍ജ്ജ്, ഡോ. ഫസല്‍ ഗഫൂര്‍, പി.രാമഭദ്രന്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞിമൗലവി, ഡോ. ഹുസൈന്‍ മടവൂര്‍, ഒ.അബ്ദുറഹിമാന്‍, ടി.പി. കുഞ്ഞുമോന്‍, പി.ആര്‍. ദേവദാസ്, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, ഡോ. ഐ.പി. അബ്ദുള്‍ സലാം, എം. അഹമ്മദ്കുട്ടി മദനി, അഡ്വ. കെ.പി. മുഹമ്മദ്, പി. അബ്ദുള്‍ ഹക്കിം ഫൈസി, പി.കെ. സജീവ്, പി.ആര്‍. ദേവദാസ്, സി.പി. സുഗതന്‍, എ. നസീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments