KeralaLatest News

വര്‍ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടതു മുന്നണിയെന്ന് വി.എസ്

തിരുവനന്തപുരം: ഇടതുമുന്നണി വിപുലീകരണത്തിനെതിരെ ആഞ്ഞടിച്ച് വി.എസ് അച്ചുതാന്ദന്‍. വര്‍ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടതു മുന്നണിയെന്നും വി.എസ് വ്യക്തമാക്കി. തിരുവന്തപുരത്ത് ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലഹരണപ്പെട്ട് അനാചാരങ്ങശും സ്ത്രീ വിരുദ്ധതയും സവര്‍ണ മേധാവിത്തവും ഉയര്‍ത്തി പിടിക്കുന്നവര്‍ക്കുള്ള ഇടത്താവളമല്ല ഇടതുപക്ഷ കൂട്ടായാമകളും മുന്നണികളും. ഇന്ത്യന്‍ ഭരണഘടന വിശകലനം ചെയ്ത് സുപ്രീം കോടതി ശരിയായി വിലയിരുത്തിയ സ്ത്രീ സമത്വം എന്ന ആശയത്തെ പ്രത്യക്ഷമായും പരോക്ഷമായും എതിര്‍ക്കുന്നവരുണ്ട. പുരുഷന്‍ ചെല്ലാവുന്ന ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണാഘടന വിരുദ്ധമാണെന്നും വി എസ് വ്യക്തമാക്കി.

കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല എന്ന നിലപാടുള്ളവരും സ്ത്രീകള്‍ക്കുള്ള ഭരണഘടനാ അവകാശം വിനിയോഗിക്കരുത് എന്ന് ആഹ്വാനം ചെയ്യുന്നവരും ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്നും അദ്ദേഹം പറഞ്ഞു.

ബാലകൃഷ്ണപിള്ളയുടെ എല്‍ ഡി എഫ് പ്രവേശനത്തെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു വിഎസ്. കൂടാതെ ശബരിമല വെച്ച് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സമരം ജനങ്ങള്‍ ഗൗനിക്കുന്നില്ല. യുപി അല്ല കേരളമെന്ന് ബിജെപി നേതാക്കള്‍ ഓര്‍ക്കണമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button