Latest NewsIndia

ഇന്ത്യന്‍ ജനതയുടെ മനസ് കാണുന്ന പ്രധാനമന്ത്രി; ഓരോ ഇന്ത്യക്കാരനും നിശ്ചിത വരുമാനം അവരുടെ അക്കൗണ്ടുകളില്‍

ന്യൂഡല്‍ഹി:  ഇന്ത്യന്‍ ജനതയുടെ അഭിവൃദ്ധി മനസില്‍ കണ്ട് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നത് എന്നതിനുളള തെളിവാണ് അടുത്തിടെ അറിയാനിടയാകുന്ന റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തത്.

ഇന്ത്യന്‍ ജനതയുടെ വികാരമായ കര്‍ഷകര്‍ക്കായി പുതിയ പദ്ധതികള്‍ ഉടന്‍ എത്തുമെന്ന പ്രഖ്യാപനത്തിന് പിറകെ    മറ്റൊരു സുവര്‍ണ്ണ പദ്ധതി കൂടി ഇന്ത്യന്‍ ജനതക്കായി നടപ്പിലാക്കാനൊരുങ്ങുകയാണ് മോദി സര്‍ക്കാര്‍.

ഓരോ ഭാരതീയനും സാര്‍വ്വത്രിക അടിസ്ഥാന വരുമാനം ഉറപ്പാക്കുക എന്നതാണ് മോദി സര്‍ക്കാരിന്റെ പദ്ധതി ലക്ഷ്യമിടുന്നത്. ഇതിലൂടെ നിശ്ചിതമായ അടിസ്ഥാന വരുമാനമില്ലാത്തവര്‍ക്ക് ഒരു തുക അവരുടെ അക്കൗണ്ടുകളിലേക്ക് നല്‍കുന്നതാണ് പുതിയ പദ്ധതി ( യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം).

ഇതിനോട് ഒപ്പം തന്നെ കര്‍ഷകരുടെ ക്ഷേമത്തിനായുളള പദ്ധതികളും മോദി സര്‍ക്കാരിനാല്‍ ഉടന്‍ നിറവേറ്റപ്പെടും. സാര്‍വ്വത്രിക അടിസ്ഥാന വരുമാനം പദ്ധതി ജനതക്കായി നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതായി ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button