തിരുവനന്തപുരം: നേര് തുറന്ന് പറയുന്നവരെ സംഘിയെന്ന് മുദ്രകുത്തുമെങ്കില്‍ താനും സംഘിയാണെന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഇതിന് മുമ്പ് പങ്കെടുത്തപ്പോള്‍ ഇല്ലാത്ത അയിത്തം ഇന്നുണ്ടെങ്കില്‍ ആ ചിന്താഗതിക്ക് മാറ്റമുണ്ടാക്കാനാണ് പരിപാടികളില്‍ പങ്കെടുത്തതെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.
അയ്യപ്പജ്യോതിയില്‍ പങ്കെടുത്തതിന് തൊട്ട് പിന്നാലെ സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ വന്‍ വെളിപ്പെടുത്തലുകളും സെന്‍കുമാര്‍ നടത്തുകയുണ്ടായി. സംസ്ഥാന രാഷ്ട്രീയത്തെ വിറപ്പിച്ച ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെ കുറിച്ചുളള ചില വെളിപ്പെടുത്തലുകള്‍ അദ്ദേഹം നടത്തിയത്. ഫോണ്‍ ചോര്‍ത്തല്‍ വിവാദം തുടങ്ങിയത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ്. അന്ന് ജേക്കബ് പുന്നൂസ് ആയിരുന്നു സംസ്ഥാന പൊലീസ് മേധാവിയെന്നും അദ്ദേഹം തുറന്നടിച്ചു. തിരുവനന്തപുരത്ത് നടന്ന ബി.ജെ.പി നവാഗത നേതൃസംഗമത്തിലാണ് സെന്‍കുമാറിന്റെ പ്രതികരണം.
തിരുവനന്തപുരം പേരൂര്‍ക്കടയിലെ പൊലീസിന്‍റെ രഹസ്യകേന്ദ്രത്തില്‍ വച്ച് പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന് ആരോപണങ്ങളും നിലനിള്‍ക്കുന്നുണ്ട്. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പൊലീസിന്റെ ഭാഗമായിരുന്ന ഒരു വ്യക്തി പ്രതികരിക്കുന്നത് ആദ്യമായാണ്.
.
Post Your Comments