KeralaLatest News

രോഗ പരിശോധനകളിൽ നടക്കുന്ന ചൂഷണത്തിനെതിരെ പുതിയ നിയന്ത്രണം

തിരുവനന്തപുരം: സ്വകാര്യ ലാബുകളിൽ രോഗ പരിശോധനയിൽ നടക്കുന്ന ചൂഷണത്തിനെതിരെ സർക്കാരിന്റെ പുതിയ നിയന്ത്രണം. സര്‍ക്കാര്‍ കൊണ്ടുവന്ന ക്ലിനിക്കല്‍ സ്ഥാപന രജിസ്ട്രേഷന്‍, നിയന്ത്രണനിയമം ജനുവരി ഒന്നിന് നിലവില്‍ വരും. ലാബ‌് പരിശോധനകള്‍, എക‌്സ‌്റേ, സ‌്കാനിങ‌് തുടങ്ങിയ മുഴുവന്‍ സേവനങ്ങളുടെയും നിരക്കുകള്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും ലാബുകളും ജനുവരി ഒന്നുമുതല്‍ പൊതുജനങ്ങള്‍ക്ക‌് കാണാവും വിധം പ്രദര്‍ശിപ്പിക്കണം.

രോഗി ചികിത്സതേടുന്ന മേഖലയിലെ ആശുപത്രികളില്‍ ഒരു പരിശോധനയ‌്ക്ക‌് ഈടാക്കുന്ന ഫീസ‌് നിരക്ക‌് ഓണ്‍ലൈനായി അറിയാന്‍ കഴിയുന്നടക്കമുള്ള സേവനങ്ങള്‍ നിലവില്‍വരുത്താന്‍ ഉദ്ദേശിച്ചാണ് നിയമം നടപ്പാക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.

നിയമം പ്രാബല്യത്തില്‍ വരുന്നതോടെ രജിസ്റ്റര്‍ ചെയ്യാത്ത ഒരു ആരോഗ്യസ്ഥാപനത്തിനും പ്രവര്‍ത്തിക്കാനാവില്ല. ഓരോ സ്ഥാപനവും നല്കുന്ന സേവനങ്ങള്‍, ഈടാക്കുന്ന ഫീസ്, ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ യോഗ്യത തുടങ്ങിയവ പ്രദര്‍ശിപ്പിക്കണം. എന്തെങ്കിലും തരത്തിൽ പരാതികൾ ഉണ്ടായാൽ രജിസ്ട്രേഷന്‍, റദ്ദാക്കാനും നടപടിയുണ്ടാകും.

ആദ്യപടിയായി മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ സ്ഥാപനങ്ങള്‍ക്കാണ് താല്കാലിക രജിസ‌്ട്രേഷന്‍ നല്‍കുക. ജനുവരി പകുതിയോടെ മറ്റു ജില്ലകളിലെയും രജിസ്‌ട്രേഷന്‍ തുടങ്ങും. www.clinicalestablishments.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് രജിസ്‌ട്രേഷന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button