ദക്ഷിണ റെയില്‍വേയില്‍ നിരവധി ഒഴിവ്. ഡ്രാഫ്റ്റ്സ്മാന്‍(സിവില്‍), വെല്‍ഡര്‍(ഗ്യാസ്&ഇലക്ട്രിക്), പെയിന്റര്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്, ഫിറ്റര്‍, കാര്‍പെന്റര്‍, ഡീസല്‍ മെക്കാനിക്ക്, ഇലക്ട്രോണിക് മെക്കാനിക്ക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് എന്നീ ട്രേഡുകളിലെ അപ്രന്റിസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ യൂണിറ്റുകളിലായി 4429 ഒഴിവുണ്ട്. ഇതിൽ തിരുവനന്തപുരം ഡിവിഷനില്‍ 973 ഒഴിവും പാലക്കാട് ഡിവിഷനില്‍ 666 ഒഴിവുമുണ്ട്.
സിഗ്നല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ വര്‍ക്ഷോപ്പ്-പോത്തനൂര്‍, കാര്യേജ് വര്‍ക്സ് – പെരമ്പൂര്‍, സെന്‍ട്രല്‍ വര്‍ക്ഷോപ്പ്- പൊന്മലൈ എന്നിവയിലെ വിവിധ ഡിവിഷനുകളിൽ ഒരുവര്‍ഷം/ രണ്ടുവര്‍ഷമാണ് പരിശീലനം. നിയമാനുസൃത സ്റ്റൈപ്പെന്‍ഡ് ലഭിക്കും. ശേഷം ആക്ട് അപ്രന്റിസ് കഴിയുമ്പോൾ റെയില്‍വേയിലെ സമാന തസ്തികകളിലുണ്ടാവുന്ന 20 ശതമാനം ഒഴിവുകളില്‍ സംവരണംലഭിക്കും
വിശദ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക: rrcmas
അവസാന തീയതി : ജനുവരി 13
Post Your Comments