മസ്ക്കറ്റ്: പ്രവാസികൾക്ക് തിരിച്ചടിയായി ഒമാൻ ആരോഗ്യമന്ത്രാലയം സ്വദേശിവൽക്കരണം ശക്തമാക്കുന്നു. മൂന്നു പ്രധാന തസ്തികകളിൽ നൂറു ശതമാനവും സ്വദേശിവത്കരിക്കാൻ തീരുമാനമായി. മലയാളികളടക്കം നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകും. എക്‌സ് റേ ടെക്‌നീഷ്യൻ , സ്പീച്ച് തെറപിസ്റ്റ്, ന്യുട്രീഷനിസ്റ്റ് എന്നി തസ്തികകൾ നൂറു ശതമാനം സ്വദേശിവത്കരിക്കുവാൻ ആണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
ഈ തസ്തികകളിലെ പുതിയ നിയമനത്തിനായി ആരോഗ്യ മന്ത്രാലയം സ്വദേശികളിൽ നിന്ന് മാത്രമായി അപേക്ഷകൾ ക്ഷണിച്ചു കഴിഞ്ഞു. ഫാർമസിസ്റ് തസ്തികയിൽ ബിരുദധാരികളായ വിദേശികളുടെ വിസകൾ മാത്രമേ മന്ത്രാലയം ഇപ്പോൾ പുതുക്കി നൽകുന്നുള്ളൂ. നിലവിൽ ഈ മേഖലയിൽ മലയാളികൾ ഉള്‍പ്പെടെ ധാരാളം വിദേശികൾ ജോലി ചെയ്തു വരുന്നുണ്ട്.
Post Your Comments