കോഴിക്കോട് : വനിതാ മതില്‍ വിഷയത്തില്‍ എന്‍എസ്എസ് വീണ്ടു വിചാരം നടത്തണമെന്ന് മന്ത്രി ജി.സുധാകരന്‍. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രസാതവന.
നവോത്ഥാന പാരമ്പര്യമുള്ള പ്രസ്ഥാനമാണ് എന്‍എസ്എസ്. മന്നത്ത് പത്മനാഭന്‍ അടക്കമുള്ള നേതാക്കള്‍ ഇത്തരം നവോത്ഥാനമാണ് ഉയര്‍ത്തിപിടിച്ചത്. വനിത മതിലിന് ശേഷം സാംസ്‌കാരിക ധ്രൂവീകരണമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും ജി, സുധാകരന്‍ പറഞ്ഞു. വനിതാ മതില്‍ വര്‍ഗ്ഗീയ ധ്രുവകരണം സൃഷ്ടിക്കുമെന്ന ആക്ഷേപത്തിന് മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ പ്രസ്താവന.
Post Your Comments