Latest NewsIndia

ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ പരീക്ഷ എഴുതിക്കാതിരുന്ന സംഭവം; യുജിസിക്ക് നോട്ടീസ്

ന്യൂഡല്‍ഹി: വിദ്യാർത്ഥിനിയെ ഹിജാബ് ധരിച്ചെന്ന കാരണത്താൽ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷ എഴുതിക്കാതിരുന്ന സംഭവത്തിൽ യുജിസിക്ക് ന്യൂനപക്ഷ കമ്മീഷൻ നോട്ടീസ് അയയ്ച്ചു.
ജാമിയ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥിനിയായ ഉമയ്യാ ഖാന്റെ പരാതിയിലാണ് നടപടി. ഡിസംബര്‍ 18ന് ഗോവയിലും സമാനമായ സംഭവമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

സംഭവം മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനമാണെന്നും മുഖ്യധാരയില്‍നിന്ന് ന്യൂനപക്ഷ വിഭാഗങ്ങളെ മാറ്റിനിര്‍ത്താനുള്ള ശ്രമമാണെന്നും കമ്മീഷന്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടിയാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. മുസ്ലീം സ്ത്രീകള്‍ക്ക് ഹിജാബ് ധരിച്ച്‌ പരീക്ഷയെഴുതാമെന്ന് കേരള ഹൈക്കോടതി ഉത്തരവുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. ഭാവിയില്‍ ഇത്തരം വിവേചനങ്ങള്‍ ഇല്ലാതിരിക്കാന്‍ യുജിസി സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമാവുമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button