KeralaLatest News

നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

വർക്കല : നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി പ്രാലേയഗിരി മോഹൻലാന്റിൽ സുബിന്റെ ഭാര്യ ഗായത്രി മോഹനാണ് (21) മരിച്ചത്. മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദ്ദേഹം. മൂന്നു മാസം മുമ്പായിരുന്നു വിവാഹം. സുബിൻ വിദേശത്താണ്. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിൽ ഭർതൃവീട്ടുകാർക്കെതിരെ മാനസിക പീഡനത്തിന് കേസെടുത്തതായി അയിരൂർ പൊലീസ് അറിയിച്ചു. കരവാരം തോട്ടയ്ക്കാട് ആണ്ടികോണം ഗായത്രി ഭവനിൽ മോഹന്റെയും കോമളത്തിന്റെയും മകളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button