Latest NewsKerala

നവോത്ഥാന നായകരെ മതത്തിന്റെ കള്ളിയില്‍ ഒതുക്കുന്നത് പിന്തിരിപ്പന്‍ നടപടിയെന്ന് കോടിയേരി

കൊച്ചി : നവോത്ഥാന നായകരെ മതത്തിന്റെ കള്ളിയില്‍ ഒതുക്കുവാന്‍ ചിലര്‍ ശ്രമിക്കുന്നത് പിന്തിരിപ്പന്‍ നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നവോത്ഥാന വീണ്ടെടുപ്പിനുള്ള വനിതാമതില്‍ ക്രൈസ്തവ ഇസ്ലാമിക ഭൂത വര്‍ത്തമാനകാല ചലനങ്ങള്‍ അടക്കം ഉള്‍ക്കൊള്ളുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പരാമര്‍ശങ്ങള്‍. നവോത്ഥാന നായകര്‍ കേരളത്തിന്റെ പൊതുസ്വത്താണ് ശ്രീനാരായണഗുരു, അയ്യന്‍കാളി, ചട്ടമ്പിസ്വാമി, വൈകുണ്ഠസ്വാമി തുടങ്ങിയ നവോത്ഥാന നായകരെ ജാതിയുടെയോ മതത്തിന്റെയോ കള്ളിയില്‍ അടയ്ക്കാന്‍നോക്കുന്നത് പിന്തിരിപ്പന്‍ നടപടിയാണ്. അതിനപ്പുറം അത് ചരിത്രനിഷേധമാണ്.

ശ്രീനാരായണഗുരുവിന്റെ നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് വനിതാമതിലില്‍ പങ്കെടുക്കുക എന്ന ആഹ്വാനം മുഴങ്ങുന്നുണ്ട്. ഇത് കേട്ടിട്ട് വനിതാമതില്‍ ‘ഹിന്ദു പരിഷ്‌കരണ’മാണെന്ന് മുദ്രകുത്തുന്നത് കേരളത്തിന്റെ നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ ഇകഴ്ത്തുന്നതും തരംതാഴ്ത്തുന്നതുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button