കേരളത്തിന് സാമ്പത്തിക ബാധ്യതയാകുമെന്ന് ചിലപ്പോഴെങ്കിലും വിമര്‍ശിക്കപ്പെട്ട കൊച്ചി മെട്രോ ബാലാരിഷ്ടതകള്‍ കടക്കുന്നു. നൂറുകോടിയിലധികം രൂപയാണ് വരുമാന ഇനത്തില്‍ കൊച്ചി മെട്രോ നേടിയത്. ടിക്കറ്റ് -ടിക്കറ്റ് ഇതര വരുമാനമായി 105.76 കോടി രൂപയാണ് കെഎംഎല്ലിന് ലഭിച്ചത്. മെട്രോ തൂണുകളിലെ പരസ്യമാണ് ടിക്കറ്റ് വില്‍പ്പനയില്‍ കൂടിയല്ലാതെയുള്ള വരുമാനസ്രോതസില്‍ മുമ്പില്‍. ഈ വിഭാഗത്തില്‍ വര്‍ഷംതോറും 5.7 കോടി രൂപയാണ് കൊച്ചി മെട്രോയ്ക്ക് ലഭിക്കുന്നത്. സ്റ്റേഷനുകളില്‍ അത്യാവശ്യമില്ലാത്ത സ്ഥലം വാടകയ്ക്ക് നല്‍കുന്നതുവഴിയും വരുമാനം കണ്ടെത്താനാകുന്നുണ്ട്.
ടിക്കറ്റിതര വരുമാനത്തില്‍ മറ്റ് മെട്രോകളേക്കാള്‍ അധികം തുക സമാഹരിക്കാന്‍ കൊച്ചി മെട്രോയ്ക്ക് കഴിയുന്നുണ്ട്. ടിക്കറ്റില്‍ നിന്ന് 55.91 കോടി രൂപ വരുമാനമായി ലഭിച്ചപ്പോള്‍ ടിക്കറ്റിതര വരുമാനമായി 49.85 കോടി രൂപ നേടാന്‍ കൊച്ചി മെട്രോയ്ക്കായി. വിവിധ സ്റ്റേഷനുകളിലെ വ്യാപാര സ്ഥാപനങ്ങളുടെ ഔട്ട് ലറ്റുകള്‍, ചായ കോഫി ഷോപ്പുകള്‍, എടിഎം കൗണ്ടറുകള്‍ തുടങ്ങിയവയാണ് കെഎംആര്‍എല്ലിന് വാണിജ്യപരമായി വരുമാനം ഉറപ്പാക്കുന്നത്. അവധി ദിവസങ്ങളിലും മറ്റും യാത്രക്കാരുടെ എണ്ണം കുത്തനെ കൂടുന്നതും മെട്രോയ്ക്ക് ശുഭപ്രതീക്ഷ നല്‍കുന്നുണ്ട്.
Post Your Comments