ഡൽഹി: രാജ്യത്തെ ഏറ്റവും മോശം വിമാന സർവീസ് ഇൻഡിഗോയുടേതെന്ന് പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ കണ്ടെത്തൽ. വിമാനത്തിലെ ജീവനക്കാർ യാത്രക്കാരോട് മോശമായിട്ടാണ് പെരുമാറുന്നതെന്നും കമ്പനി കൂടുതൽ തുകയാണ് യാത്രക്കാരിൽ നിന്നും ഈടാക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു. യാത്രക്കാർ നൽകുന്ന പരാതികളിൽ നടപടി സ്വീകരിക്കാൻ പോലും കമ്പനി തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്.
1-2 കിലോഗ്രാമിന് പോലും കമ്പനി അധിക തുകയാണ് ഈടാക്കുന്നത്. ഇക്കാര്യം ഗൗരവമായി എടുക്കണമെന്നും റിപ്പോർട്ടിൽ കമ്മിറ്റി അംഗവും തൃണമൂൽ എം.പി.യുമായ ഡെറിക് ഒബ്രെയ്ൻ ആവശ്യപ്പെടുന്നു. ഈ വർഷം ഇത് രണ്ടാം തവണയാണ് സമിതി ഇന്ഡിഗോയ്‌ക്കെതിരെ രംഗത്ത് എത്തുന്നത്. ഏവിയേഷൻ രംഗത്ത് നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നു അടിസ്ഥാന നിരക്കിന്റെ എന്നും 50 ശതമാനത്തിൽ കൂടുതൽ ആകരുത് ക്യാൻസലേഷൻ ചാർജ് എന്നും സമിതി റിപ്പോർട്ടിൽ പറയുന്നു.
Post Your Comments