Latest NewsIndia

കേരകര്‍ഷകര്‍ക്ക് കേന്ദ്രആശ്വസം, കൊപ്ര താങ്ങുവില കുത്തനെ കൂട്ടി

കേരകര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍. കൊപ്രയുടെ താങ്ങുവില കുത്തനെ ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. സാമ്പത്തികകാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ക്വിന്റലിന് രണ്ടായിരം രൂപയുടെ വര്‍ധനയ്ക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. മില്‍കൊപ്രയുടെ താങ്ങുവില നിലവിലെ 7511 ല്‍ നിന്ന് 9521 രൂപയാക്കി ഉയര്‍ത്തി. ഉണ്ടകൊപ്ര വിലയിലും മാറ്റമുണ്ടായി. 9920 രൂപയാണ് ക്വിന്റലിന്റെ പുതിയ വില. അടുത്ത വര്‍ഷത്തെ സീസണിലേക്കാണ് തീരുമാനം പ്രാബല്യത്തിലാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button