
കണ്ണൂർ ; പയ്യന്നൂരിൽ അയ്യപ്പ ജ്യോതി തെളിയിക്കുന്നതിനിടെ ഭക്തരെ ആക്രമിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകർ അറസ്റ്റിൽ. അഞ്ച് കേസുകളിലായി 8 സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആണ് അറസ്റ്റിലായത്. എം.വി.ഷനു, സുബിൻ.കെ, രഞ്ചിത്ത്, അഭിനേഷ്, വികാസ്, വിശോഭ്, വൈശാഖ്, നിതിൻ എന്നിവരാണ് അറസ്റ്റിലായത്.
കണ്ടോത്ത് കൂര്‍ബാ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് വച്ച് അയ്യപ്പ ജ്യോതിയുടെ അനൗണ്‍സ്മെന്റ് വാഹനം അടിച്ച് തകര്‍ത്തതിനും വാഹനത്തിലുണ്ടായിരുന്നവരെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചതിനും പൊലീസ് കേസ്സെടുത്തു. അഞ്ചിൽ രണ്ട് കേസുകളിൽ മാത്രം കണ്ടാലറിയുന്ന 47 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഭക്തരെ ആക്രമിച്ച സംഭവത്തിൽ വരും ദിവസങ്ങളിലും അറസ്റ്റുകൾ ഉണ്ടാവാനാണ് സാധ്യത. അയ്യപ്പ ഭക്തനായ കാങ്കോല്‍ കരിങ്കുഴിയിലെ വി.വി രാമചന്ദ്രന്റെ പരാതിയില്‍ മാത്രം കണ്ടാലറിയാവുന്ന നാല്പതോളം പേര്‍ക്കെതിരെയാണ് കേസ്.
Post Your Comments