KeralaLatest News

കേരളത്തില്‍ നവോത്ഥാന വേളയിൽ പിണറായി വിജയൻ അനുമോദിക്കേണ്ടത് നരേന്ദ്രമോദിയെ- അഡ്വ.ആര്‍.എസ് രാജീവ്‌

തിരുവനന്തപുരം•മുത്തലാക്ക് വിഷയത്തില്‍ പാര്‍ലമെന്റിലെ സി.പി.എം നിലപാടിനെതിരെ വിമര്‍ശനവുമായി യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ആര്‍.എസ് രാജീവ്‌. ഒരു മതത്തിനെ മാത്രം തെരഞ്ഞുപിടിച്ച് നടത്തുന്ന നടപടി ശരിയല്ല എന്ന നിലപാടാണ്‌ മുത്തലാക്ക് വിഷയത്തില്‍ സി.പി.എം സ്വീകരിച്ചത്. ശബരിമല വിഷയത്തിൽ സി.പി.എം ഈ നിലപാട് എടുക്കാത്തതെന്ന് ചോദിച്ച രാജീവ്‌ സി.പി.എം നിലപാട് കാപട്യമാണെന്നും ആരോപിച്ചു.

9 കോടി മുസ്ളീം വനിതകളുടെ വികാരം മോദി കണ്ടു.പക്ഷേ 5 കോടി ഭക്തരുടെ വികാരം പിണറായി കണ്ണടച്ചു. യഥാര്‍ത്ഥ നവോത്ഥാന നായകൻ മോദിയാണെന്ന് ചരിത്രം പറയും. അഭിനവ കേരളത്തിൽ നവോത്ഥാന വേളയിൽ പിണറായി വിജയൻ അനുമോദിക്കേണ്ടത് നരേന്ദ്ര മോദിയെ ആണ്, കാരണം യദാർത്ഥ നവോദ്ധോന നായകൻ ശ്രീ മോദിയാണ്. സ്വയം നായകനാകാൻ ശ്രമിക്കുന്നതല്ല, മറിച്ച് ഒരു സമൂഹം അംഗീകരിച്ച് ആശിർവദിക്കുന്നതാണ് മഹത്വമെന്നും രാജീവ്‌ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button