തലശ്ശേരി : എട്ടു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിന് എട്ടു വര്‍ഷ തടവും 40,000 രൂപ പിഴയു വിധിച്ചു. അലക്കോട് അരങ്ങം വിലാസം പൗസില്‍ ദിലീപിനെയാണ് തലശ്ശേരി പോക്‌സോ കോടതി ജഡ്ജി പി.എന്‍. വിനോദ് ശിക്ഷിച്ചത്.
പ്രകൃതി വിരുദ്ധ പീഡന ശ്രമത്തിന് അഞ്ചു വര്‍ഷം തടവും 20,000 രൂപ പിഴയും വിധിച്ചു. തള്ളിയിട്ടു, കത്തികാട്ടി ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങള്‍ക്കാണ് ബാക്കി മൂന്ന് വര്‍ഷം തടവും 20000 രൂപ പിഴയും.
പിഴയടച്ചില്ലെങ്കില്‍ ഏഴു മാസം കൂടി തടവ് അനുഭവിക്കണം. ഈ പിഴ തുക വിദ്യാര്‍ത്ഥിക്ക് നല്‍കും. 2017 ഓഗസ്റ്റ് 26 ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.
Post Your Comments