മുംബൈ : യമഹയുടെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ശ്രേണിയിലേക്ക് അവതരിപ്പിക്കുന്ന എംടി15 ജനുവരി 21ന് വിപണിയില്‍ എത്തും.
155 സിസി സിംഗിള്‍ സിലണ്ടര്‍ എന്‍ജിനാണ് ബൈക്കിന്റെ ഹൃദയം. 19.3 ബിഎച്ച്പി പവറും 15 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് കണ്‍സോള്‍, മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്ക് തുടങ്ങിയവ ബൈക്കിനെ വേറിട്ടതാക്കുന്നു.
സിംഗിള്‍ പീസ് സീറ്റ്, വീതി കുറഞ്ഞ പിന്‍ഭാഗം തുടങ്ങിയവയും ബൈക്കിന്റെ പ്രത്യേകതകളാണ്. മുന്നില്‍ ടെലിസ്‌കോപികും പിന്നില്‍ മോണോഷോക്ക് സസ്‌പെഷനുമാണ് സസ്പന്‍ഷന്‍.
Post Your Comments