തിരുവനന്തപുരം : ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ ബിജെപി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 25 ാം ദിവസത്തിലേക്ക് . ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുന്നതിനും ഭക്തർക്കെതിരായ നിയന്ത്രണങ്ങൾ നീക്കുന്നതിനും സർക്കാർ തയാറായാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നു നിരാഹാരമനുഷ്ഠിക്കുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ പറഞ്ഞു.
10 നും 50നും ഇടയിലുള്ള സ്ത്രീകളെ എങ്ങനെയെങ്കിലും മല കയറ്റാനാണു സംസ്ഥാന സർക്കാരിന്റെ ശ്രമം. അതിനെ എന്തുവിലകൊടുത്തും വിശ്വാസി സമൂഹം നേരിടുന്ന കാഴ്ചയാണു കാണുന്നത്. ആചാരസംരക്ഷണത്തിനായി സ്ത്രീകൾ അണിനിരന്ന് അയ്യപ്പജ്യോതി തെളിയിച്ചത് സർക്കാരിന്റെ കണ്ണു തുറപ്പിക്കേണ്ടതാണ്. നാടിന്റെ സംസ്കാരവും ആചാരങ്ങളും സംരക്ഷിക്കപ്പെടണം. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാമതിലിന്റെ പ്രസക്തി നഷ്ടമായെന്നും അയ്യപ്പജ്യോതിയിൽ അണിനിരന്ന സ്ത്രീകളുടെ വികാരമാണു കേരളത്തിന്റെ മനസെന്നും അവർ പറഞ്ഞു.
Post Your Comments