തലശ്ശേരി: ബഹിഷ്‌കരിച്ച ചലച്ചിത്ര ദേശീയ പുരസ്‌കാരം ഗുരുവില്‍ നിന്ന് സ്വീകരിച്ച് കലാസംവിധായകന്‍ സന്തോഷ് രാമന്‍. ഈ വര്‍ഷം നടന്ന ദേശീയ പുരസ്‌കാര ചടങ്ങില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ 11 പേര്‍ക്കു മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയും അവാര്‍ഡ് സമ്മാനിക്കുമെന്ന തീരുമാനത്തിനെതിരെയായിരുന്നു അവാര്‍ഡ് ജേതാക്കളുടെ പ്രതിഷേധം.
സന്തോഷ് ഉള്‍പ്പെടെ 68 പേരാണ് പുരസ്‌കാരം ബഹിഷ്‌കരിച്ചത്. പുരസ്‌കാരം
പിന്നീട് തപാല്‍ വഴി അയച്ചു കൊടുക്കുകയായിരുന്നു. ഡല്‍ഹിയിലെ ചടങ്ങ് ബഹിഷ്‌കരിച്ചത് ശരിയായ തീരുമാനമായിരുന്നു എന്നും തന്റെ ആദ്യ ഗുരുവായ ആര്‍ട്ടിസ്റ്റ് കെ.കെ മാരാരില്‍ നിന്ന് പുരസ്‌കാരം ഏറ്റു വാങ്ങുന്നതില്‍ അഭിമാനം ഉണ്ടെന്നും സന്തോഷ് രാമന്‍ പറഞ്ഞു. തലശ്ശേരി സ്വദേശിയായ സന്തോഷ് ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ കലാസംവിധാനത്തിനാണ് ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ക്ക് അര്‍ഹനായത്.
Post Your Comments