സാൻഫ്രാൻസിസ്‌കോ: ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം വിമാനത്തിന്റെ ടയർ ഊരിത്തെറിച്ചു. ആകാശത്ത് വെച്ചാണ് വിമാനത്തിന്റെ ടയർ ഊരിത്തെറിച്ചത്. തുടർന്ന് അടിയന്തരമായി വിമാനം ലാൻഡ് ചെയ്തു. അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് വിമാനം പറന്നുയർന്നത്. ജപ്പാനിലേക്കായിരുന്നു വിമാനത്തിന്റെ യാത്ര.
യുണൈറ്റഡ് എയർലൈൻസിന്റെ ബോയിംഗ് 777 വിമാനത്തിന്റെ ടയറാണ് ഊരിത്തെറിച്ചത്. 235 യാത്രക്കാരും 14 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. എയർക്രാഫ്റ്റിന്റെ ഇടതുവശത്തുള്ള ആറ് ടയറുകളിൽ ഒന്നാണ് ആകാശത്ത് വച്ച് ഊരിപ്പോയത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളില്ഡ പ്രചരിക്കുന്നുണ്ട്.
വിമാനത്തിൽ നിന്നും ഊരിപ്പോയ ടയർ എയർപോർട്ടിൽ നിർത്തിയിട്ടിരുന്ന കാറിലാണ് വന്നുപതിച്ചത്. ആളപായമൊന്നും സംഭവിച്ചിട്ടില്ല. എന്നാൽ, കാറിന്റെ പിൻവശത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. ടയർ ഊരിപ്പോയതിന് പിന്നാലെ ലോസ് ആഞ്ചൽസ് വിമാനത്താവളത്തിൽ എയർക്രാഫ്റ്റ് ലാൻഡ് ചെയ്തിരുന്നു. ടയറുകൾക്ക് കേടുപാടുകൾ സംഭവിച്ചാലോ ഊരിത്തെറിച്ചാലോ അപകടം കൂടാതെ ലാൻഡ് ചെയ്യാൻ സാധിക്കുന്ന വിധമാണ് വിമാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Post Your Comments