പത്തനംതിട്ട : ഈ മണ്ഡലകാലത്ത് ശബരിമലയിലെ വരുമാനത്തിൽ 59 കോടിയുടെ കുറവ് ഉണ്ടായിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. വലിയ വെല്ലുവിളികൾ പിന്നിട്ടാണ് ശബരിമല തീർത്ഥാടനം 40 ദിവസം പിന്നിട്ടതെന്നും സർക്കാരും നിരീക്ഷക സമതിയും മാധ്യമങ്ങളും തീർത്ഥാടനം സുഗമമാക്കാൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഈ മണ്ഡലകാലത്ത് ഇതുവരെ 32 ലക്ഷം തീർത്ഥാടകർ ശബരിമലയിലെത്തി 105, 11,93,417 രൂപയാണ് ഇതുവരെയുള്ള വരുമാനം. കഴിഞ്ഞ വർഷം ഈ സമയത്തെ വരുമാനം 164,03,89,374 രൂപയായിരുന്നു. വരുമാനത്തിൽ 59 കോടിയുടെ കുറവാണ് ഇത്തവണയുണ്ടായത്. അപ്പത്തിലുള്ള വരുമാനം 12,19,21,870 രൂപയാണ് കഴിഞ്ഞ വർഷം 38,81,3180 രൂപയായിരുന്നു.
അരവണ വരുമാനത്തിലും ഈ വർഷം വൻ കുറവ് ഉണ്ടായിട്ടുണ്ട് ഇതുവരെ 409907600 രൂപയുടെ അരവണ വിറ്റിട്ടുണ്ട്. കഴിഞ്ഞ വർഷമിത് 706873950 രൂപയായിരുന്നു. അരവണ നിർമ്മാണത്തെപ്പറ്റി വ്യാജ പ്രചരണം നടത്തിയവർക്കെതിരെ ബോർഡ് നിയമനടപടി സ്വീകരിക്കും.
Post Your Comments