Latest NewsUAE

യു.എ.ഇ: സ്വകാര്യ മേഖലയ്ക്കുള്ള പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു

അബുദാബി•പുതുവര്‍ഷം പ്രമാണിച്ച് യു.എ.ഇ സ്വകാര്യ മേഖലയ്ക്ക് 2019 ജനുവരി 1 ന് അവധിയായിരിക്കുമെന്ന് യു.എ.ഇ മനുഷ്യവിഭവശേഷിയും എമിറാത്തിവത്കരണവും മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹംലി അറിയിച്ചു.

യു.എ.ഇ പ്രസിഡന്റ് ഹിസ്‌ ഹൈനസ് ഷെയ്ഖ് ഖലിഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, യു.എ.ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ്‌ ഹൈനസ് ഷെയ്ഖ് മൊഹമ്മദ്‌ ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി കമാന്‍ഡറുമായ ഹിസ്‌ ഹൈനസ് ഷെയ്ഖ് മൊഹമ്മദ്‌ ബിന്‍ സായിദ് അല്‍ നഹ്യാന്‍, സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ എമിറേറ്റ്സ് ഭരണാധികാരികള്‍ എന്നിവര്‍ക്കും യു.എ.ഇ പൗരന്മാര്‍ക്കും യു.എ.ഇ നിവാസികള്‍ക്കും ഹംലി പുതുവര്‍ഷ ആശംസകള്‍ നേര്‍ന്നു.

നേരത്തെ, സര്‍ക്കാര്‍ മനുഷ്യവിഭവശേഷി ഫെഡറല്‍ അതോറിറ്റി പൊതുമേഖലയ്ക്കുള്ള പുതുവര്‍ഷ അവധി പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button