Latest NewsTechnology

ജിയോ വരിക്കാർക്ക് സന്തോഷിക്കാം : പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാൻ ഒരുങ്ങുന്നു

വരിക്കാർക്ക് പുതുവത്സര സമ്മാനവുമായി ജിയോ. മോശം സിഗ്നല്‍മൂലമുണ്ടാകുന്ന കോള്‍ ഡ്രോപ്പ് മറികടക്കാന്‍ വൈഫൈ ഉപയോഗിച്ച് കോള്‍ പൂര്‍ത്തിയാക്കാനുള്ള സാങ്കേതിക വിദ്യയാണ് അവതരിപ്പിക്കുക. വോവൈഫൈ എന്ന പേരിലുള്ള സംവിധാനത്തിൽ സിഗ്നല്‍ മോശമായാല്‍ സമീപത്ത് ലഭിക്കുന്ന സൗജന്യ വൈഫൈ ഉപയോഗിച്ച് കോള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാകും ആദ്യ ഘട്ടത്തില്‍ ഈ സേവനം ജിയോ ലഭ്യമാക്കുക. ഇതിനായുള്ള പരീക്ഷണം പലസംസ്ഥാനങ്ങളിലായി നടന്നു വരികയാണെന്നാണ് റിപ്പോർട്ട്. തുടക്കത്തില്‍ ജിയോ ടു ജിയോ കോളുകൾക്ക് ലഭ്യമാക്കുന്ന സംവിധാനം പിന്നീട് വ്യാപിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button